November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 23, 2026

കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി ഉദ്യേഗസ്ഥ തലശ്ശേരിയില്‍ വിജിലന്‍സിന്റെ പിടിയിലായി

SHARE

തലശ്ശേരി: കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ഇ.ബി ഉദ്യേഗസ്ഥ തലശ്ശേരിയില്‍ വിജിലന്‍സിന്റെ പിടിയിലായി.

തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ജീവനക്കാരി ചെണ്ടയാട് സ്വദേശി മഞ്ജിമ പി.രാജുവാണ് പിടിയിലായത്.പറശ്ശിനിക്കടവ് സ്വദേശിയുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് 6000 രൂപ കൈകൂലിയായി വാങ്ങുന്നതിനിടെയിലാണ് വിജിലന്‍സ് പിടികൂടിയത്.

പരാതിക്കാരന്‍ ലൈസന്‍സിനായി ഓണ്‍ലൈനായി നല്‍കിയ അപേക്ഷയില്‍ ഫയല്‍ വേഗത്തില്‍ നീക്കാന്‍ കൈകൂലി ആവശ്യപെടുകയായിരുന്നു.

പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കൈക്കൂലി തുക കൈമാറുന്നതിനിടെ കയ്യോടെ പിടികൂടി വിജിലന്‍സ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ട്രെയിന്‍ യാത്ര കഴിഞ്ഞ് വരികയായിരുന്നു ഉദ്യോഗസ്ഥ.