October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 5, 2026

നെയ്മറിന് വീണ്ടും ശസ്ത്രക്രിയ; 2026 ലോകകപ്പ് കളിക്കാനാകുമെന്ന പ്രതീക്ഷയില്‍ താരം

SHARE

വര്‍ഷങ്ങള്‍ക്ക് മുമ്പ് കണംങ്കാലിനേറ്റ ഗുരുതരമായ പരിക്കിനെ തുടര്‍ന്ന് ആദ്യ ശസ്ത്രക്രിയക്ക് വിധേയനായ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിന് വീണ്ടും ശസ്ത്രക്രിയ. ബ്രസീല്‍ ഫുട്‌ബോള്‍ ലീഗില്‍ സാന്റോസിന് കളിക്കുന്ന താരത്തിന്റെ ഇടത് കാല്‍മുട്ടിനാണ് ഇപ്പോള്‍ ശസ്ത്രക്രിയ വേണ്ടി വന്നിരിക്കുന്നത്. ആര്‍ത്രോസ്‌കോപ്പിക് ശസ്ത്രക്രിയയ്ക്ക് വിധേയനായ നെയ്മര്‍ വിശ്രമത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രസീല്‍ ഫുട്‌ബോള്‍ ലീഗില്‍ സാന്റോസിനെ തരംതാഴ്ത്തല്‍ ഭീഷണിയില്‍ നിന്ന് രക്ഷിച്ചെടുത്തത് നെയ്മറിന്റെ പ്രകടനമായിരുന്നു.നെയ്മറിന്റെ ഇടത് കാല്‍മുട്ടിലെ മീഡിയല്‍ മെനിസ്‌കസുമായുള്ള പ്രശ്‌നം പരിഹരിക്കുന്നതിനാണ് ശസ്ത്രക്രിയയെന്നാണ് ഔദ്യോഗിക പത്രക്കുറിപ്പില്‍ സാന്റോസ് എഫ്‌സി അറിയിച്ചിരിക്കുന്നത്. നോവ ലിമയിലെ മാറ്റര്‍ ഡി ആശുപത്രിയില്‍ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് നേതൃത്വം നല്‍കിയ ഡോ. റോഡ്രിഗോ ലാസ്മാര്‍ വ്യക്തമാക്കി. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായും വരും ദിവസങ്ങളില്‍ നെയ്മര്‍ ഫിസിയോതെറാപ്പി ആരംഭിക്കുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.