October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 2, 2026

മൂന്നുപെരിയ ജനകീയ ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം *

SHARE

 

ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ കേരളത്തെ സംബന്ധിച്ചിടത്തോളം കേവലം കെട്ടിടങ്ങളല്ല, ജനങ്ങളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്ന പ്രധാനപ്പെട്ട കേന്ദ്രങ്ങളാണെന്ന് വി.ശിവദാസന്‍ എം പി.
പെരളശ്ശേരി പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദത്തിന് കീഴില്‍ മൂന്നുപെരിയ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജനകീയ ആരോഗ്യമേഖല വികസിതമായത് വിവിധ സര്‍ക്കാരുകളുടെ ഇടപെടലുകള്‍ എന്നതുപോലെ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ വലിയ സമരങ്ങളുടെ കൂടെ തുടര്‍ച്ചയിലാണെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഹെൽത്ത് ഗ്രാന്റിൽ ഉപയോഗപ്പെടുത്തി 55 ലക്ഷം രൂപ ചിലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം ഒരുക്കിയിരിക്കുന്നത്. ക്ലീനിങ് റൂം, വെയിറ്റിംഗ് ഏരിയ, ഐ.യു.സി.ഡി, ഓഫീസ് റൂം, സ്റ്റോർ റൂം, ലേഡീസ് ആന്റ് ജെന്റ്സ് ടോയ്ലറ്റ്സ് എന്നീ സൗകര്യങ്ങൾ കെട്ടിടത്തിൽ സജ്ജമാക്കിയിട്ടുണ്ട്.പെരളശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴിൽ പൊതുവച്ചേരി, കോട്ടം, മക്രേരി, മൂന്ന് പെരിയ എന്നീ നാലു സബ് സെന്റെറുകളാണുള്ളത്.ഇതിൽ കാലപഴക്കമുള്ള കെട്ടിടത്തിലായിരുന്നു മൂന്നുപെരിയ ജനകീയ ആരോഗ്യ കേന്ദ്രം പ്രവർത്തിച്ചിരുന്നത്.

ചടങ്ങിൽ പെരളശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി ഷീബ അധ്യക്ഷയായി.
പഞ്ചായത്ത് എ ഇ കെ. ദിലീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ചന്ദ്രൻ കല്ലാട്ട്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ബാലഗോപാലൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രശാന്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ.ബീന, വാർഡ് മെമ്പർമാരായ ഇ വി പവിത്രൻ, കെ.വി സവിത, പഞ്ചായത്ത് സെക്രട്ടറി ബിന്റി ലക്ഷ്മൺ, പെരളശ്ശേരി പിഎച്ച് സി മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു, എം കെ മുരളി, കെ ഒ സുരേന്ദ്രൻ, രമേശൻ കട്ടേരി, വി.സി വാമനൻ, റഹൂഫ്, വി കെ ഗിരിജൻ, കെ.വി നിധീഷ് തുടങ്ങിയവർ പങ്കെടുത്തു.