നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

തൃശൂര്‍: മഹിളാ മോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷ അഡ്വ. നിവേദിത സുബ്രഹ്‌മണ്യന്‍ ദേശീയ വനിതാ കമ്മീഷന്‍ അംഗം. വനിതാ ശിശുക്ഷേമ വകുപ്പ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. ഗുരുവായൂര്‍ സ്വദേശിയാണ് നിവേദിത. കേരളത്തിലെ സ്ത്രീകള്‍ക്ക് ലഭിച്ച അംഗീകാരമാണിതെന്ന് നിവേദിത പ്രതികരിച്ചു.ഗ്രാമീണ മേഖലയിലെ സ്ത്രീകള്‍ക്കായി കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു ചുമതലയിലാണ് താന്‍ എത്തിയിരിക്കുന്നതെന്ന് നിവേദിത പറഞ്ഞു. അതില്‍ വളരെയേറെ സന്തോഷമുണ്ട്. സ്ത്രീ സമൂഹത്തിനായി കാര്യമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു പദവിയിലേക്ക് പരിഗണിച്ചു എന്നതില്‍ സന്തോഷം തോന്നുന്നുവെന്നും ഇവര്‍ പറഞ്ഞു. കേരളത്തിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തനിക്ക് എന്തെല്ലാം ചെയ്യാനാകുമോ അതെല്ലാം ചെയ്യുമെന്ന് വാഗ്ദാനം ചെയ്യുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.നിവേദിത നിലവില്‍ ബിജെപിയുടെ തൃശൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റാണ്. 2016ല്‍ നിവേദിത ഗുരുവായൂര്‍ മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി നിയമസഭയിലേക്കാ് മത്സരിച്ചിരുന്നു. 2021ലും പാര്‍ട്ടി ഇവര്‍ക്ക സീറ്റ് നല്‍കിയിരുന്നുവെങ്കിലും പത്രിക തള്ളിപ്പോയത് വലിയ വാര്‍ത്തയായിരുന്നു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ നിന്നും മത്സരിച്ചിരുന്നു. ഇവര്‍ക്കൊപ്പം ഉത്തര്‍ പ്രദേശില്‍ നിന്നുള്ള അര്‍ച്ചന മിശ്രയേയും കമ്മീഷന്‍ അംഗമായി തിരഞ്ഞെടുത്ത് വിജ്ഞാപനം ഇറങ്ങിയിട്ടുണ്ട്. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം നല്‍കിയിരിക്കുന്നത്.

