September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 25, 2026

സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ ഷൂട്ടിംഗിൽ വെള്ളിമെഡലുമായി മലപ്പട്ടം സ്വദേശി ശിവദർശ് എം. ദിനേശ്

SHARE

മലപ്പട്ടം: തിരുവനന്തപുരം വട്ടിയൂർക്കാവിൽ സെപ്റ്റംബർ 23, 24 തീയതികളിൽ നടന്ന സംസ്ഥാന സ്കൂൾ ഒളിമ്പിക്സിലെ 10 മീറ്റർ പീപ് സൈറ്റ് സീനിയർ വിഭാഗം ഷൂട്ടിംഗ് മത്സരത്തിൽ മലപ്പട്ടം സ്വദേശി ശിവദർശ് എം. ദിനേശ് വെള്ളിമെഡൽ നേടി.
മാനന്തവാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ശിവദർശ്. ദേശീയ തലത്തിൽ ഷൂട്ടിംഗിൽ നിലവിൽ ‘Renowned Shooter’ പദവിയും ശിവദർശിന് ലഭിച്ചിട്ടുണ്ട്.
ഈ വർഷം ഡിസംബറിൽ ഭോപ്പാലിൽ നടക്കുന്ന നാഷണൽ ഷൂട്ടിംഗ് മത്സരത്തിൽ 10 മീറ്റർ, 50 മീറ്റർ പീപ് സൈറ്റ് ഇനങ്ങളിൽ പങ്കെടുക്കുന്നതിനും ശിവദർശ് യോഗ്യത നേടിയിട്ടുണ്ട്. കഴിഞ്ഞ മാസം നടന്ന സൗത്ത് ഇന്ത്യ ഷൂട്ടിംഗ് മത്സരത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ദേശീയ മത്സരത്തിലേക്കുള്ള സെലക്ഷൻ ലഭിച്ചത്.
മലപ്പട്ടം ചൂളിയാട് പതിനാറാംപറമ്പിലാണ് ശിവദർശിന്റെ വീട്. ദിനേശൻ ഇ. സി. (ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസ് ജീവനക്കാരൻ), മഞ്ജു (ഇംഗ്ലീഷ് അധ്യാപിക, മാനന്തവാടി ഹൈസ്കൂൾ) എന്നിവരാണ് മാതാപിതാക്കൾ.