September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 25, 2026

എം ഡി എം എയുമായി യുവാവിനെയുംവിൽപ്പന നടത്തിയ യുവാവിനെയും അറസ്റ്റ് ചെയ്തു.

SHARE
തലശേരി: മാരക ലഹരി മരുന്നായ എംഡി എം എമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. പാലയാട്ചിറക്കുനിയിലെ കെ.പി. വിശാഖിനെ (33) യാണ് എസ്. ഐ. കെ പി അശ്വിനും സംഘവും അറസ്റ്റു ചെയ്തത് .വൈശാഖിന് എം.ഡി.എം.എ.പതിമൂവ്വായിരം രൂപക്ക് വിൽപ്പന നടത്തിയ ധർമടത്തെ നടുവിലോത്ത് റഹീസിനെയും (45) പിന്നീട് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം എരഞ്ഞോളി ചോനാടത്തെ ഒരു ചായക്കടക്ക് സമീപം വെച്ചാണ് വൈശാഖിനെ പോലീസ് പിടികൂടിയത്. തുടർന്ന് തലശ്ശേരി ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കിയപ്പോഴാണ് അടിവസ്ത്രത്തിൽ ഒളിപ്പിച്ചു വെച്ച നിലയിൽ 1.23 ഗ്രാം എംഡിഎംഎകണ്ടെടുത്തത്. . ഇയാളുടെ ഫോൺ പോലീസ്പിടിച്ചെടുത്തു.തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിക്ക് ലഹരിമരുന്ന് 13000 രൂപയ്ക്ക് കൈമാറിയ ധർമ്മടത്തെ റഹീസിനെതിരെ പോലീസ് കേസെടുത്തതും പിന്നീട് അറസ്റ്റ് ചെയ്തതും