August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 5, 2026

മുല്ലപ്പള്ളിയുമായി ഒരു പ്രശ്‌നമില്ല’; ഒരമ്മ പെറ്റ മക്കളെ പോലെയെന്ന് സുധാകരന്‍

SHARE

കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനുമായി വ്യക്തിപരമായി യാതൊരു പ്രശ്‌നവുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഒരമ്മപെറ്റ മക്കളെ പോലെയാണ് തങ്ങളെന്നും കണ്ണൂരില്‍ കോണ്‍ഗ്രസ് വിജയത്തിന് അടിത്തറ ഉണ്ടാക്കിയ നേതാവാണ് മുല്ലപ്പള്ളിയെന്നും സുധാകരന്‍ പറഞ്ഞു. കാലഗതിക്കനുസരിച്ച് അദ്ദേഹം സജീവ രംഗത്തുനിന്ന് മാറിയെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.’മുല്ലപ്പള്ളിയെ കൈവിടില്ല. ഇടതുപക്ഷ സര്‍ക്കാരിനെ താഴെയിറക്കാന്‍ മൊട്ടുസൂചി ആയുധം ആക്കേണ്ടി വന്നാല്‍ അതിനും തയ്യാറാകും. എല്ലാവരുമായി സംസാരിച്ച് കൂടെ നിര്‍ത്തും. അതിന്റെ തുടക്കമാണിത്. മുല്ലപ്പള്ളി നൂറുശതമാനവും സഹകരിക്കും. ഞങ്ങള്‍ തമ്മില്‍ ചേരി ഭിന്നത പോലുമില്ല. ആശയവിനിമയത്തില്‍ തടസ്സം നേരിട്ടതില്‍ ദുഃഖമുണ്ട്. കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ് ഉണ്ടായി. മുല്ലപ്പള്ളിയുടെ അനുഭവസമ്പത്ത് ഉപയോഗിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ട്’, കെ സുധാകരന്‍ പറഞ്ഞു.