October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 1, 2026

ഇനി പുതിയ യൂണിവേഴ്സിലേക്ക്..; സിനിമാ നിര്‍മാണത്തിലും ‘തകർക്കാൻ’ ബേസിൽ ജോസഫ്, പ്രൊഡക്ഷൻ കമ്പനി ലോഞ്ച് ചെയ്ത് താരം

SHARE

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ബേസിൽ ജോസഫ്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് താരം മലയാളി മനസുകളിൽ ഇടം നേടിയത്. ഓൺ സ്ക്രീനിലെ പെർഫോമൻസ് കൊണ്ട് മാത്രമല്ല, ഓഫ് സ്ക്രീൻ വീഡിയോകൾക്കും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ഒരു പുതിയ സംരംഭത്തിലേക്ക് ചുവടുവയ്ക്കുകയാണ് താരം. സ്വന്തമായി നിർമാണ കമ്പനി ലോഞ്ച് ചെയ്തിരിക്കുകയാണ് ബേസിൽ ജോസഫ്.

‘ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്’ എന്നാണ് നിർമാണ കമ്പനിയുടെ പേര്. ‘ഞാൻ ഇതുവരെ ചെയ്തിട്ടില്ലാത്ത ഒന്ന് പരീക്ഷിക്കുന്നു – സിനിമ നിർമാണം. ഇപ്പോഴും അത് “എങ്ങനെ” എന്ന് കണ്ടെത്തുകയാണ് ഞാൻ പക്ഷെ കൂടുതൽ മികച്ചതും, ധീരവും, പുതിയ രീതിയിലും ഉള്ള കഥകൾ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ പുതിയ പാത നമ്മെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് നോക്കാം. ബേസില്‍ ജോസഫ് എന്റർടെയ്ൻമെന്റിലേക്ക് സ്വാഗതം’, എന്നാണ് നിർമാണ കമ്പനി അവതരിപ്പിച്ചുകൊണ്ട് ബേസിൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒരു ചെറിയ അനിമേഷൻ വീഡിയോയും ബേസിൽ പങ്കുവെച്ചിട്ടുണ്ട്.