November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 17, 2026

പയ്യന്നൂർ സഹകരണ വാരാഘോഷത്തില്‍ വി കുഞ്ഞിക‍ൃഷ്ണനെ വെട്ടിയ നടപടി തിരുത്തി സംഘാടകര്‍; MLAയെ ഉദ്ഘാടകനാക്കി പുതിയ പോസ്റ്റര്‍

SHARE

പയ്യന്നൂരിലെ സഹകരണ വാരാഘോഷത്തില്‍ വി കുഞ്ഞിക‍ൃഷ്ണൻ എംഎൽഎയെ വെട്ടിയ നടപടി തിരുത്തി സംഘാടകര്‍. വി കുഞ്ഞികൃഷ്ണൻ എംഎൽഎയെ ഉദ്ഘാടകനാക്കി പുതിയ പോസ്റ്റര്‍ തയ്യാറാക്കി. സഹകരണ വകുപ്പിന്‍റെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. എംഎൽഎയെയോ എം പിയെയോ പങ്കെടുപ്പിക്കണമെന്ന് കാണിച്ച് സഹകരണ വകുപ്പ് അഡീഷണൽ രജിസ്ട്രാർ ഉത്തരവിറക്കിയിരുന്നു.നേരത്തെ നഗരസഭാ ചെയര്‍മാന്‍ സരിന്‍ ശശിയെയായിരുന്നു ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത്. തളിപ്പറമ്പ് സര്‍ക്കിള്‍ സഹകരണ യൂണിയനാണ് നാളെ പയ്യന്നൂരില്‍ പരിപാടി സംഘടിപ്പിക്കുന്നത്. അതേസമയം, സിപിഐഎം നിര്‍ദേശ പ്രകാരമാണ് കുഞ്ഞികൃഷ്ണനെ ഒഴിവാക്കിയതെന്നായിരുന്നു ഉയരുന്ന ആരോപണം.