കൃഷി ശാസ്ത്രജ്ഞൻ ഡോ. കോടോത്ത് പ്രഭാകരൻ നായർ അന്തരിച്ചു.

അന്താരാഷ്ട്ര കൃഷി ശാസ്ത്ര ജ്ഞനും മണ്ണ് ശാസ്ത്ര വിദഗ്‌ധ നുമായ ഡോ. കോടോത്ത് പ്രഭാകരൻ നായർ (89) അന്തരി ച്ചു. കോഴിക്കോട് പ്രൊവിഡൻ സ് കോളേജിന് സമീപം മലാപ്പ റമ്പിലെ ഗുഡ് എർത്ത് ഫ്ലോറി ക്കൻ ഹിൽ അപ്പാർട്ട്മെന്റിൽ തിങ്കളാഴ്‌ച പുലർച്ചെയായിരു ന്നു അന്ത്യം. ജനിതകമാറ്റം വരു ത്തിയ ബി ടി വഴുതനങ്ങ രാജ്യ ത്ത് വ്യാവസായികാടിസ്ഥാന ത്തിൽ കൃഷിചെയ്യാനുള്ള ശ്രമം ചെറുത്തുതോൽപ്പിച്ചത് പ്രഭാക രൻ നായർ നയിച്ച നിയമയുദ്ധ ത്തിലൂടെയാണ്. ബി ടി വഴുത നയെക്കുറിച്ച് പഠിക്കാൻ സുപ്രിംകോടതി നിയോഗിച്ച സ്വതന്ത്ര വിദഗ്ധസമിതി അധ്യ ക്ഷനുമായിരുന്നു.
മണ്ണ് ഗവേഷണം, കാർഷിക ശാസ്ത്രം, സുസ്ഥിര കൃഷി മേഖ ലകളിൽ ശ്രദ്ധേയ സംഭാവന നൽകി. മണ്ണിലെ അമിത രാസ വള പ്രയോഗം കുറച്ച് പോഷക ങ്ങൾ നഷ്‌ടമാകാതെയുള്ള വള പ്രയോഗത്തിന് ശാസ്ത്രീയ രീതിയും വികസിപ്പിച്ചു. വിദേശ സർവകലാശാലകളിലടക്കം അധ്യാപകനായും വകുപ്പുമേ ധാവിയായും പ്രവർത്തിച്ചു.
സംസ്കാരം നടത്തി. ഭാര്യ: ഡോ. പങ്കജ് നായർ (നിമവിര ഗവേഷക). മക്കൾ: ഡോ. കണ്ണൻ, ശ്രീദേവി.

