പയ്യാവൂർ -ഇരിട്ടി റോഡിൽ വാഴ വെച്ച് പ്രതിഷേധിച്ചു

SHARE

പയ്യാവൂർ ഗ്രാമ പഞ്ചായത്തിന്റെയും എംഎൽഎയുടെയും അനാസ്ഥ മൂലം അറ്റകുറ്റപ്പണി നടക്കാതെ തകർന്നു കൊണ്ടിരിക്കുന്ന പയ്യാവൂർ -ഇരിട്ടി റോഡിൽ DYFI പയ്യാവൂർ മേഖല കമ്മിറ്റി വാഴ വെച്ച് പ്രതിഷേധിച്ചു. DYFI പയ്യാവൂർ മേഖല സെക്രട്ടറി അശ്വന്ത് വിജയൻ സ്വാഗതം പറഞ്ഞ പ്രതിഷേധ പരിപാടി മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ സാജു സേവ്യർ ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ പ്രകാശൻ DYFI മേഖലാ ട്രഷർ അക്ഷയ് എന്നിവർ പങ്കെടുക്കുന്നു. ഭരണത്തിലേറി ഒരു കൊല്ലമാവുമ്പോൾ പോലും നാടിനു വേണ്ടി ഒന്നും ചെയ്യാത്ത പഞ്ചായത്തും ജനകീയ വിഷയങ്ങൾ തിരസ്കരിക്കുന്ന എം എൽ എ യും അനങ്ങാപ്പാറകൾ പോലെ മാറുകയാണെന്നുംസാജു സേവ്യർ കൂട്ടിച്ചേർത്തു. DYFI മേഖല പ്രസിഡന്റ് അതുൽ മാധവൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ നാട്ടുകാരുൾപ്പെടെ നിരവധി പേർ പങ്കാളികളായി. പ്രതിഷേധ പ്രകടനവും നടന്നു.