റെയില്‍പ്പാളങ്ങള്‍ക്കിടയില്‍ സോളാര്‍ പാനലുകള്‍ ഘടിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് റെയില്‍വേ.

റെയില്‍വേയുടെ ഒഴിഞ്ഞ സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്തി 2030 ഓടെ 20 ഗിഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനും റെയില്‍വേ ലക്ഷ്യമിടുന്നു.
ഇതിന്റെ വേറിട്ടൊരു മാതൃകയാണ് പാളത്തില്‍ നിന്നുള്ള സോളാര്‍ വൈദ്യുത പദ്ധതി. ഗതാഗതത്തിന് തടസ്സമാകാതെയാണ് പാളങ്ങള്‍ക്ക് ഇടയില്‍ പാനലുകള്‍ സ്ഥാപിച്ചത്. ഈട് നില്‍ക്കുന്നതും കാര്യക്ഷമത ഉറപ്പ് നല്‍കുന്നതുമാണ് ഇവ. അറ്റകുറ്റ പണിക്കായും കാലാവസ്ഥ മാറ്റത്തിന് അനുസരിച്ചും ഇവ മാറ്റിവെക്കാം.
ഈ പൈലറ്റ് പദ്ധതി എല്ലാ സോണുകളിലേക്കും റെയില്‍വേ വ്യാപിപ്പിക്കും. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 125 കിലോ വാട്ട് ശേഷിയുള്ള പ്ലാന്റിലുടെ 120 കിലോ വാട്ട് സോളാര്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. ഒരു ദിവസം 450 യൂണിറ്റ് ലഭിക്കും.സ്റ്റേഷന്‍ ഉപയോഗിക്കുന്ന യൂണിറ്റിന്റെ മൂന്നില്‍ ഒന്നുവരും ഇത്. സ്റ്റേഷന്‍ മേല്‍ക്കൂരയില്‍ 284 സോളാര്‍ പാനലുകളാണ് ഉള്ളത്.
.

