October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 5, 2026

സ്കൂൾ ബസ് മരത്തിൽ ഇടിച്ച് വിദ്യാർത്ഥികൾക്ക് പരുക്ക്

SHARE

സ്കൂൾ ബസ് മരത്തിൽ ഇടിച്ച് വിദ്യാർത്ഥികൾക്ക് പരുക്ക്. തിരുവനന്തപുരം ആര്യനാട് ആണ് സ്കൂൾ ബസ് മരത്തിലിടിച്ച് വിദ്യാർത്ഥികൾക്ക് പരുക്ക് പറ്റിയത്. 12 വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. ആര്യനാട് കൈരളി വിദ്യാഭവൻ സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. വാഹനം തിരിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം തെറ്റുകയായിരുന്നു. അപകടത്തിൽപ്പെട്ട വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം സ്കൂൾ കുട്ടികളെ കൊണ്ടുപോയ ഓട്ടോറിക്ഷ മറിഞ്ഞ് കുട്ടികൾക്ക് പരുക്ക്. തിരുവനന്തപുരം പോത്തൻകോടാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഒരു കുട്ടിയുടെ കാലിന് ഗുരുതരമായി പരുക്ക് പറ്റിയിട്ടുണ്ട്. ഈ കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.