October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 2, 2026

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു; അന്ത്യം വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന്.

SHARE

തിരുവനന്തപുരം: മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ (96) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. 1954 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം പാലക്കാട് ജില്ലാ കളക്ടർ, അഡ്മിനിസ്ട്രേഷൻ ഡയറക്ടർ, കാർഷിക സർവകലാശാല വൈസ് ചാൻസലർ തുടങ്ങിയ സുപ്രധാന തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.വിരമിച്ച ശേഷം നരവംശശാസ്ത്ര പഠനങ്ങളിലും ഗോത്രവർഗ ക്ഷേമ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ‘പീപ്പിൾ ഓഫ് ഇന്ത്യ’ പ്രോജക്ടിന്റെ ഭാഗമായും ഇന്റർനാഷണൽ സ്കൂൾ ഓഫ് ദ്രാവിഡീയൻ ലിംഗ്വിസ്റ്റിക്സിൽ സീനിയർ ഫെലോ ആയും പ്രവർത്തിച്ചു. 2022-ൽ സംസ്ഥാന സർക്കാർ അദ്ദേഹത്തിന് ആദ്യത്തെ ‘കേരള പ്രഭ’ പുരസ്കാരം നൽകി ആദരിച്ചിരുന്നു.