ചെറിയ ഉള്ളിക്ക് റെക്കോഡ് വില. മൊത്തവില കിലോയ്ക്ക് 180 രൂപയായി. 200 രൂപയാണ് ചില്ലറ വില്പനവില. വിപണിയില്‍ വരവ് കുറഞ്ഞതോടെ ദിവസേന വില കൂടുകയാണ്. ഒരുമാസമായി ചെറിയ ഉള്ളിയുടെ വില കൂടാന്‍ തുടങ്ങിയിട്ട്. അടുത്തിടെയാണ് 180 രൂപയിലെത്തിയത്. സവാളയുടെ വിലയും കൂടിയിട്ടുണ്ട്. കിലോയ്ക്ക് 60 രൂപയാണ് മൊത്തവില.