ആകെമൊത്തം പൊട്ടിത്തെറി; സത്യങ്ങൾ വിളിച്ചു പറയുന്നതുകൊണ്ട് ചിലർ അസ്വസ്ഥരാകുന്നു, തുറന്നുപറച്ചിലുകൾ തുടരും: രാജ് മോഹൻ ഉണ്ണിത്താൻ എംപി

കോൺഗ്രസിൽ പൊട്ടിത്തെറി രൂക്ഷമാകുകയാണ്. വിമർശനവും അതൃപ്തികളുമായി നേതാക്കൾ. ഏറ്റവും ഒടുവിൽ രാജ് മോഹനൻ ഉണ്ണിത്താൻ എം പിയാണ് തുറന്നു പറച്ചിലുമായ രംഗത്തെത്തിയത്. തന്റെ തുറന്നുപറച്ചിലുകൾ തുടരുമെന്നും കെ പി സി സി പ്രസിഡണ്ട് ആകാനുള്ള തന്റെ ആഗ്രഹം നേരിട്ട് നേതൃത്വത്തെ അറിയിച്ചതാണ് എന്നും രാജ് മോഹൻ ഉണ്ണിത്താൻ മാധ്യമങ്ങളോട് പറഞ്ഞു. എനിക്കെതിരെ ആരോപണമുന്നയിക്കുന്നവർ മുഖത്തുനോക്കി പറയട്ടെ എന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ വെല്ലുവിളിയുണ്ട്. ആരോപണമുന്നയിക്കുന്നവർ എൻറെ മറുപടിക്ക് യോഗ്യരല്ല, അപ്രിയ സത്യങ്ങൾ വിളിച്ചു പറയുന്നത് കൊണ്ടാണ് ചിലർ അസ്വസ്ഥരാകുന്നതെന്നും തൻ്റെ പ്രതികരണങ്ങൾ ആരെയാണ് അസ്വസ്ഥമാക്കുന്നതെന്ന് മനസ്സിലാകുന്നുണ്ടെന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി. നേരത്തെ തന്നെ രാജ് മോഹൻ ഉണ്ണിത്താൻ അതൃപ്തിയുമായി രംഗത്തെത്തിയിരുന്നു. ഇപ്പോൾ അത് വീണ്ടും കടുപ്പിച്ചിരിക്കുകയാണ് എം പി. നേരത്തെ എം എം ഹസനും അതൃപ്തിയുമായി രംഗത്തെത്തിയിരുന്നു. അടൂർ പ്രകാശും മന്ത്രി സണ്ണി ജോസഫും അതൃപ്തി പ്രകടമാക്കിയതാണ്. ഇതോടെ കോൺഗ്രസ് നേതൃത്വം ആകെ മൊത്തം അവതാളത്തിൽ ആയിരിക്കുകാണ്. സർക്കാരിനെതിരേയും നേതാക്കൾക്ക് വലിയ അതൃപ്തിയാണുള്ളത്.

