SSLC, +2 വിജയികളെ അനുമോദിച്ചു

യൂത്ത് കോൺഗ്രസ് പായം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടാരം മേഖലയിലെ SSLC,+2 വിജയികളെ അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ് സുനിൽ കുര്യൻ അധ്യക്ഷത വഹിച്ച ചടങ്ങ് DCC സെക്രട്ടറി വി ടി തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി എ നസീർ,വാർഡ് മെമ്പർ ഷൈജൻ ജേക്കബ്, കർഷക കോൺഗ്രസ് ജില്ലാ കമ്മറ്റി അംഗം സെബാസ്റ്റ്യൻ തുണ്ടത്തിൽ,സജി മാമൂട്ടിൽ, ഷൈനി ഷാജി, വിദ്യാർത്ഥി പ്രധിനിധിയായി നവീൻ കെ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.


