June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 4, 2026

റിട്ട: പൊലിസ് സർക്കിൾ ഇൻസ്പെക്ടർ സുരേന്ദ്രൻ കല്യാടൻ അന്തരിച്ചു

SHARE

ഇരിട്ടി: റിട്ട: പോലീസ് സർക്കിൾ ഇൻസ്പെക്ടർ പുന്നാട് പാറേങ്ങാടിലെ പ്രാണ നിവാസിൽ സുരേന്ദ്രൻ കല്യാടൻ
(58) അന്തരിച്ചു. ആളത്തെ പരേതരായ മാവിലഗോവിന്ദൻ നമ്പ്യാരുടേയും കല്യാടൻപാർവ്വതി അമ്മയുടേയും മകനാണ്.
പൊലിസ് സബ് ഇൻസ്പെക്ടറായും, സർക്കിൾ ഇൻസ്പെക്ടറായും കണ്ണൂർ, കാസർഗോഡ്, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലെ നിരവധി പൊലിസ് സ്റ്റേഷനുകളിൽ സേവനമനുഷ്ഠിച്ച സുരേന്ദ്രൻ കല്യാടൻ കൂരാച്ചുണ്ട് പൊലിസ് സ്റ്റേഷനിൽ നിന്ന് സർക്കിൾ ഇൻസ്പെക്ടർ ആയാണ് വിരമിച്ചത്.

ഭാര്യ: പി.സി. ഷർമിള. മക്കൾ : ശ്രീലക്ഷ്മി (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, കാസർഗോഡ്) കാർത്തിക (ബി ബി എ . വിദ്യാർത്ഥിനി , ബംഗളുരു). സഹോദരങ്ങൾ: ദേവിയമ്മ (പായം ), രവീന്ദ്രൻ (പായം ) , ഹരീന്ദ്രൻ (ആറളം), സുജാത (തില്ലങ്കേരി).
ഇന്ന് വൈകിട്ടോടെ പുന്നാട് വീട്ടിലെത്തിക്കുന്ന മൃതദേഹംനാളെ ( ചൊവ്വാഴ്ച )  11 മണി വരെ പുന്നാട് വസതിയിൽ പൊതുദർശനം. ശേഷം മൃതദേഹം ആറളത്തെ തറവാട് വീട്ടിലേക്ക് കൊണ്ടുപോകും തുടർന്ന്. സംസ്ക്കാര ചടങ്ങുകൾ 12മണിയോടെ തറവാട്ട് ശ്മശാനത്തിൽ നടക്കും.