എ & ബി ഇലക്ട്രിക്കൽ കോൺട്രാക്ടർ അസോസിയേഷൻ വയനാട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.

കൽപ്പറ്റ: എ ആൻഡ് ബി ഇലക്ട്രിക്കൽ കോൺട്രാക്ടർ അസോസിയേഷൻ വയനാട്
ജില്ലാ ജനറൽ ബോഡി യോഗവും മെമ്പർഷിപ്പ് വിതരണവും കൽപ്പറ്റയിൽ നടന്നു. യോഗത്തിൽ പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. സജിത്ത് (ഇലക്ട്രോ ടെക്) ജില്ലാ പ്രസിഡന്റ്റായും ശരത് (കാവുമന്ദം) ജില്ലാ സെക്രട്ടറിയായും റഷീദ് (പടിഞ്ഞാറത്തറ) ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. ഷിജു യോഹന്നാനെ ജോയി ന്റ്റ് സെക്രട്ടറിയായും സോമൻ (കമ്പളക്കാട്) വൈസ് പ്രസിഡൻ്റായും തിരഞ്ഞെടു ത്തു. റിനിൽ, പ്രദീപ് എന്നിവർ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുക്ക പ്പെട്ടു.ജില്ലയിൽ വ്യാപകമാകുന്ന അനധികൃത വയറിങ്, കെട്ടിടങ്ങളുടെ ഹൈറ്റ് മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള പ്രവർത്തനങ്ങൾ, അംഗീകാരമില്ലാത്ത ഇലക്ട്രി ക്കൽ ജോലികൾ തുടങ്ങിയവ മൂലം കോൺട്രാക്ടർമാർ നേരിടുന്ന വിവിധ പ്രശ്‌ന ങ്ങൾ യോഗം ചർച്ച ചെയ്തു.

