മുഖ്യമന്ത്രിയുടെ കൊലവിളി പ്രസം​ഗം സത്യപ്രതിജ്ഞാ ലംഘനം; പ്രധാനമന്ത്രിയുടെ മുന്നിൽ ഇരിക്കാൻ പോലും വി ഡി സതീശന് ധൈര്യമില്ല: പി രാജീവ്

SHARE

എറണാകുളം മുഖ്യമന്ത്രിയുടെ കണ്ണൂരിലെ പ്രസം​ഗം സത്യാപ്രതിജ്ഞാ ലംഘനമാണെന്ന് പി രാജീവ്. എൽ ഡി എഫിൻ്റെ നേതൃത്വത്തിലുള്ള ബഹുജന പ്രക്ഷോഭത്തിൽ എറണാകുളത്ത് സംസാരിക്കുകായിരുന്നു അദ്ദേ​ഹം. ചോരയ്ക്ക് പകരം ചോദിക്കും എന്നാണ് മുഖ്യമന്ത്രി കണ്ണൂരിൽ പ്രസംഗിച്ചത്. ആറുമാസം കൊണ്ടു തന്നെ സർക്കാർ തുറന്നു കാട്ടപ്പെട്ടു എന്നും അദ്ദേ​ഹം പറഞ്ഞു. കേരളത്തിൽ നുണ വിജയിച്ചുവെന്നും നുണ നമ്മളെ തോൽപ്പിച്ചതുകൊണ്ടാണ് യു ഡി എഫ് അധികാരത്തിൽ വന്നതെന്നും പി രാജീവ്. പ്രധാനമന്ത്രിയുടെ മുന്നിൽ ഉറച്ചിരിക്കാൻ പോലും മുഖ്യമന്ത്രി വി ഡി സതീശന് ധൈര്യമില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രി ഗവർണർക്കു മുന്നിൽ കുനിഞ്ഞ് നിൽക്കുകയാണ്. ആ‌ർ എസ് എസിൻ്റെ വക്താവായ ആളെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ബോർഡ് ഓഫ് സ്റ്റഡീസിൻ്റെ തലവനാക്കിയെന്നും ഇതാണ് യഥാർത്ഥ ഡീൽ എന്നും പി രാജീവ് പറഞ്ഞു. മയിൽപ്പീലി സ്കോളർഷിപ്പ് സ്കൂളിൽ നടത്താൻ ലീഗ് നേതാവായ മന്ത്രി അനുമതി നൽകി. മന്ത്രിസഭയുടെ നിർദേശത്തിനു പകരം യുവമോർച്ചയുടെ പരാതിയിലാണ് ഗവർണർ പി എസ് സി ചെയ‍ർമാനെ മാറ്റാൻ കത്തെഴുതിയത്. പി എസ് സിയെ തകർക്കാനാണ് ശ്രമം.
മുഖ്യമന്ത്രി പറഞ്ഞതനുസരിച്ചാണ് നിയമനം നടക്കുകയെങ്കിൽ മൂന്ന് വർഷം നിയമന നിരോധനം ഉണ്ടാകുമെന്നും അദ്ദേ​ഹം പറഞ്ഞു.