September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 12, 2026

ബിഹാറില്‍ കനത്ത മഴ; നിയമസഭയില്‍ വെള്ളം കയറി, മന്ത്രിമാരുടെ വസതിയിലും വെള്ളക്കെട്ട്

SHARE

കഴിഞ്ഞദിവസം പെയ്ത കനത്ത മഴയില്‍ ബിഹാര്‍ നിയമസഭ മുറ്റത്തും പല മന്ത്രിമാരുടെ വസതികളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ആശുപത്രികളിലും ഇതേ അവസ്ഥ തന്നെയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.41.8 മില്ലിമീറ്റര്‍ മഴയാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പെയ്തത്. പാട്‌നയിലെ താഴ്ന്ന പ്രദേശങ്ങളും പോഷ് ഏരിയകളും വെള്ളത്തിലായി. സ്ട്രാന്‍ഡ് റോഡ്, രാജ്ബന്‍സി നഗര്‍, ബെയ്‌ലി റോഡ്, പാട്‌ലിപുത്ര കോളനി എന്നിവ ഇതില്‍ ഉള്‍പ്പെടും.വെള്ളക്കെട്ടിനെ തുടര്‍ന്ന് വാഹനഗതാഗതവും തടസപ്പെട്ടു. മുഖ്യമന്ത്രി നിതീഷ് കുമാര്‍ മഴ ബാധിച്ച പല പ്രദേശങ്ങളും സന്ദര്‍ശിച്ചു.