August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 9, 2026

തമിഴ്നാട്ടിൽ മുഖ്യമന്ത്രിയാകാൻ വിജയ്; സത്യപ്രതിജ്ഞ ഉടനെന്ന് സൂചന

SHARE

ടിവികെക്ക് 119 എം എൽ മാരുടെ പിന്തുണ ലഭിച്ചതോടെ തമിഴ്നാട്ടിൽ മുഖ്യമന്ത്രിയാകാൻ വിജയ്. 118 എംഎൽഎമാരുടെ പിന്തുണ ലഭിച്ചാൽ മാത്രമേ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കൂ എന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ നിലാപാടെടുത്തതിന് പിന്നാലെ ആശങ്ക നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് ടിവികെക്ക് നീണ്ട ചർച്ചകള്‍ക്ക് ശേഷം 119 എം എൽ മാരുടെ പിന്തുണ ലഭിച്ചത്. സത്യപ്രതിജ്ഞ മെയ് 10ന് എന്നാണ് സൂചന. ഇടതുപാർട്ടികൾ അടക്കം പിന്തുണച്ചേക്കുമെന്ന അഭ്യൂഹങ്ങളുമുണ്ട്. വൈകുന്നേരം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.

തമിഴ്നാട്ടിലെ രാഷ്ട്രീയവികാസങ്ങളുടെ പശ്ചാത്തലത്തിൽ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി ക‍ഴിഞ്ഞ ദിവസം സിപിഐ ജനറൽ സെക്രട്ടറി ഡി രാജയുമായി ദില്ലിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ടിവികെക്ക് പിന്തുണ നല്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ യോഗം ചേരുമെന്ന് അറിയിച്ചിരുന്നു. അതേസമയം ടിവികെ ജോയിന്റ് സെക്രട്ടറി നിർമൽ കുമാർ പിന്തുണ അഭ്യർത്ഥിച്ച് ഇടത് പാർട്ടികളുടെ ഓഫീസുകളിൽ നേരിട്ടെത്തിയിരുന്നു. എൻ‌ഡി‌എ സഖ്യകക്ഷികളുടെ പിന്തുണ ആവശ്യപ്പെടില്ല എന്നും, അധികാരം പങ്കുവെക്കാം എന്നും നേതാക്കൾക്ക് ഉറപ്പുനൽകി.