October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 6, 2026

എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ.

SHARE

 

തലപ്പുഴ : തൊണ്ടർനാട്, കോറോം, ഇല്ലത്ത് വീട്ടിൽ ഇ. അജ്നാസ് (27)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും തലപ്പുഴ പോലീസും ചേർന്ന് പിടികൂടിയത്. ഉച്ചയോടെ ആലാറ്റിൽ എന്ന സ്ഥലത്ത് സംശയാസ്പദമായി കണ്ട ഇയാളെ പരിശോധിച്ചതിൽ പാന്റിന്റെ പോക്കറ്റിൽ നിന്നും 0.440 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു. തലപ്പുഴ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ എൻ. ദിജേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.