August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 27, 2026

കോഴിക്കോട്- പാലക്കാട് ദേശീയ പാത നാലുവരിയാക്കാൻ 10,814 കോടി ചെലവാക്കും

SHARE

 

കേരളത്തിനായി 50,000 കോടി രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. കോഴിക്കോട്-പാലക്കാട് (എൻ.എച്ച്. 966) നാലു വരിപ്പാതയ്ക്കായി 10,814 കോടി രൂപയാണ് ചെലവഴിക്കുക. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലൂടെ കടന്നുപോകുന്ന ഈ 120 കിലോമീറ്റർ പാത വടക്കൻ കേരളത്തെ കോയമ്പത്തൂരുമായി ബന്ധിപ്പിക്കുന്നതാണെന്നും മൂന്നു മാസത്തിനുള്ളിൽ നിർമാണം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. അങ്കമാലിമുതൽ കുണ്ടന്നൂർവരെയുള്ള എറണാകുളം ബൈപ്പാസ് (എൻ.എച്ച്.544) ആറു വരിയാക്കൽ, തിരുവനന്തപുരം ഔട്ടർ റിങ് റോഡ് പദ്ധതി എന്നിവയും ഉടൻ നിർമാണം തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു.