June 2025
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
June 1, 2025

മയക്കുമരുന്ന് സംഘത്തിനെതിരെ പൊലീസിന് വിവരം നൽകിയെന്ന് ആരോപണം;കുടുംബത്തിന് നേരെ ആക്രമണം നടത്തിയ 4പേ‍ർ പിടിയിൽ

1 min read
SHARE

മലപ്പുറം തിരൂരങ്ങാടി പള്ളിപ്പടിയിൽ മയക്ക് മരുന്ന് സംഘത്തിനെതിരെ പൊലീസിന് വിവരം നൽകിയെന്ന് ആരോപിച്ച്‌ കുടുംബത്തിന് നേരെ ആക്രമണം. പള്ളിപ്പടി സ്വദേശി അസീം ആസിഫിന്റെ വീട്ടിൽ കയറിയാണ് ആക്രമിച്ചത്.കത്തി വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും, വീടിന്റെ ജനൽ ചില്ലുകൾ ഉൾപ്പെടെ തകർക്കുകയും ചെയ്തു.സംഭവത്തിൽ നാലു പേരെ പൊലീസ് പിടികൂടി. പള്ളിപ്പടി സ്വദേശി അമീൻ, മമ്പുറം സ്വദേശി ഹമീദ്, ആസാദ് നഗർ സ്വദേശികളായ മുഹമ്മദലി, അബ്ദുൽ അസീസ് എന്നിവരെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.