October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 4, 2026

സർവ്വകലാശാല നിയമ ഭേദഗതി ബിൽ കത്തിച്ച് പ്രതിഷേധിച്ചു.

SHARE

സർവ്വകലാശാല നിയമ ഭേദഗതി ബിൽ കത്തിച്ച് പ്രതിഷേധിച്ചു.
സ്വകാര്യ സർവകലാശാല, സർവ്വകലാശാല നിയമ ഭേദഗതി എന്നീ ബില്ലുകൾക്കെതിരെ ഫെഡറേഷൻ ഓഫ് കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ എല്ലാ സർവകലാശാലകളിലും പ്രതിഷേധം ആഹ്വാനം ചെയ്തതിന്റെ ഭാഗമായി കണ്ണൂർ സർവ്വകലാശാലയിൽ കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ സർവ്വകലാശാല ആസ്ഥാനത്ത് സർവകലാശാല നിയമ ഭേദഗതി ബിൽ കത്തിച്ചുകൊണ്ട് ജീവനക്കാർ പ്രതിഷേധിച്ചു. സർവകലാശാല നിയമ ഭേദഗതി ബിൽ സംസ്ഥാനത്തെ സർവകലാശാലകളുടെ സ്വയംഭരണത്തിന്റെ അന്ത്യം കുറിക്കുമെന്നും സർവ്വകലാശാലകളെ സിപിഎമ്മിന്റെ രാഷ്ട്രീയ വരുതിയിൽ ആക്കുക എന്ന ലക്ഷ്യത്തോടെയുള്ള നീക്കങ്ങളാണ് യുജിസി മാർഗ്ഗനിർദേശങ്ങൾ ലംഘിച്ചുള്ള ബില്ലിന്റെ പിന്നിലെന്ന് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ശ്രീ. ജയൻ ചാലിൽ ആരോപിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗനൈസേഷൻ വൈസ് പ്രസിഡൻറ് ശ്രീമതി. പ്രിയ വി.ഒ. ജോയിൻറ് സെക്രട്ടറി ശ്രീ. ഗോകുൽ ജി. ആർ. ട്രഷറർ ശ്രീമതി. അശ്വതി ടി. പി. എന്നിവർ സംസാരിച്ചു