കാസർഗോഡ് ചെറുവത്തൂർ കുളങ്ങാട്ട് മലയിൽ വിള്ളൽ വനഭൂമിയിലാണ് വിള്ളൽ അനുഭവപ്പെട്ടത് നെല്ലിക്കാൽ അംബേദ്കർ ഉന്നതിയിലെ മുപ്പത് കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണിത്

SHARE

 

 

വനഭൂമിയിൽ വിള്ളൽ ഉണ്ടായി അപകടാവസ്ഥയിൽ ആയ ചെറുവത്തൂർ കുളങ്ങാട്ട് മലയിൽ സമഗ്രമായ പഠനം നടത്തുന്നതിന് ജില്ലാ ജിയോളജിസ്റ്റിന് ജില്ലാ കലക്ടർ കെ ഇമ്പശേഖർ നിർദ്ദേശം നൽകി. വിവരം അറിഞ്ഞ ഉടൻ ഹോസ്ദുർഗ് തഹസിൽദാർ , ഹസാർഡ് അനലിസ്റ്റ്, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരോട് സ്ഥലം സന്ദർശിച്ച് പരിശോധന നടത്താൻ കലക്ടർ നിർദ്ദേശിച്ചിരുന്നു. തുടർന്ന് ജില്ലാ കലക്ടർ നേരിട്ട് സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. നെല്ലിക്കാൽ അംബേദ്കർ ഉന്നതിയിൽ 30 ഓളം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമായതിനാൽ അതീവ ജാഗ്രതയോടെ നടപടികൾ സ്വീകരിക്കാൻ കളക്ടർ നിർദേശം നൽകി . എൻഡിആർഎഫ് സംഘവും സ്ഥലത്തെത്തിയിരുന്നു.
എം രാജഗോപാലൻ എം എൽ എ ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് സി വി പ്രമീള തുടങ്ങിയവരും സ്ഥലം സന്ദർശിച്ചിരുന്നു