September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 25, 2026

8.266 ഗ്രാം മെത്താഫിറ്റനുമായി യുവാവ് അറസ്റ്റിൽ

SHARE

 

എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സിയാദ് എസ്സ് ന്റെ നേതൃത്വത്തിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തെരൂർ – കോടോളിപ്രം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ വെള്ളപറമ്പ എന്ന സ്ഥലത്ത് വെച്ച് നരയൻപാറ സ്വദേശി ഷമീർ പി( 35/2025)എന്നയാളെ 8.266 ഗ്രാം മെത്താ ഫിറ്റാമിനുമായി അറസ്റ്റ് ചെയ്തു. എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ സുഹൈൽ പി പിക്കും ജലീഷ് പി ക്കും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. പ്രതിയെ പിടികൂടുന്നതിൽ കേരള ATS ഇന്റെ സഹായം ലഭിച്ചിരുന്നു.പ്രതിയെ കണ്ടു പിടിക്കുന്നതിൽ
അസിസ്റ്റന്റ് ഇസ്പെക്ടർ(ഗ്രേഡ്)മാരായ സന്തോഷ്‌ തൂണോളീ, അബ്ദുൽ നാസർ ആർ പി, വിനോദ് കുമാർ എം സി, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് സുഹൈൽ പി പി, ജലീഷ് പി അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ അജിത്ത് സി, സിവിൽ എക്സൈസ് ഓഫീസർ ശ്യാം രാജ്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സീമ പി, എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.

ടി കേസ് കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിൽ NDPS ACT 22(b) പ്രകാരം NDPS ക്രൈo നമ്പർ 70/2025 ആയി രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. പ്രതിയെ മട്ടന്നൂർ JFCM കോടതിയിൽ ഹാജരാക്കും. തുടർ നടപടികൾ വടകര NDPS കോടതിയിൽ നടക്കും.