കവി കെ ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം.

2025ലെ എഴുത്തച്ഛൻ പുരസ്കാരം പ്രഖ്യാപിച്ചു. കവി കെ ജി ശങ്കരപ്പിള്ളയ്ക്കാണ് ഈ വര്‍ഷത്തെ എഴുത്തച്ഛൻ പുരസ്കാരം. മലയാള കവിതാനുഭവത്തെ ആധുനിക ആവിഷ്കാരത്തിൽ വ്യത്യസ്തമാക്കിയ കവികളിൽ പ്രധാനിയെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഭാഷയിലും രൂപത്തിലും ഭാവത്തിലും തൻ്റേതായ പുതുവഴി കെ ജി എസ് സൃഷ്ടിച്ചെടുത്തു.
റസൂൽ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിയമിച്ചതിലും അദ്ദേഹം പ്രതികരിച്ചു. ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനത്തിനായി കൂടുതൽ സമയം അദ്ദേഹത്തെ നമുക്ക് ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ കൂടുതൽ സമയം ചെലവഴിക്കുമെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞതായി മന്ത്രി പറഞ്ഞു. മലയാള സിനിമയുടെ മറ്റൊരു ഭാഗ്യമാണിത്. പുതിയൊരു ടീം വരട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


