September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 8, 2026

കേരളം രാജ്യത്തിന്റെ പുരോഗതിക്ക് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി’: കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി

SHARE

കേരളപ്പിറവി ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. കേരളം രാജ്യത്തിന്റെ പുരോഗതിക്ക് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ സംസ്ഥാനമാണെന്ന് രാഷ്ട്രപതി പറഞ്ഞു. വികസന യാത്രയില്‍ പുതിയ നാഴികക്കല്ലുകള്‍ കൈവരിക്കുന്നത് തുടരട്ടെയെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.കേരളം ആഗോളതലത്തില്‍ വൈവിധ്യമാര്‍ന്ന മേഖലകളില്‍ മികവ് പുലര്‍ത്തുന്നവരാണെന്ന് കേരളപിറവി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും പറഞ്ഞു. സര്‍ഗ്ഗാത്മകതയ്ക്കും നൂതനാശയങ്ങള്‍ക്കും പേരുകേട്ടവരുള്‍ക്കൊള്ളുന്ന സംസ്ഥാനമാണ് കേരളം . മലയാളത്തിലാണ് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നത്.