എറണാകുളം ചെറായില്‍ അമിതവേഗതയില്‍ കാറോടിച്ച് 16കാരന്റെ പരാക്രമം; നിരവധി വാഹനങ്ങളില്‍ ഇടിച്ചു, വൃദ്ധക്ക് പരുക്ക്

SHARE

എറണാകുളം ചെറായില്‍ അമിതവേഗതയില്‍ കാറോടിച്ച് 16കാരന്റെ പരാക്രമം. അമിതവേഗതയില്‍ റോഡിലൂടെ ചീറിപാഞ്ഞെത്തിയ ഇന്നോവ ക്രിസ്റ്റ നിരവധി വാഹനങ്ങളില്‍ ഇടിക്കുകയും ചെയ്തു. കുട്ടി അമിത വേഗതയില്‍ കാറോടിച്ച് അപകടമുണ്ടാക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കുട്ടിയോടിച്ച ഇന്നോവ ക്രിസ്റ്റ ഇടിച്ച് ഒരു വൃദ്ധക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. നാട്ടുകാര്‍ വണ്ടി തടയാന്‍ ശ്രമിച്ചെങ്കിലും കുട്ടി വണ്ടി നിര്‍ത്താതെ പോകുന്നതും വിഡിയോയില്‍ കാണാം. അപകടമുണ്ടാക്കിയ വാഹനം ഞാറക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തു.