November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 14, 2026

കാസർഗോഡ് പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു; KSEB യുടെ അനാസ്ഥയെന്ന് പരാതി

SHARE

കാസർഗോഡ് കാഞ്ഞങ്ങാട് പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. ചെമ്മട്ടംവയൽ സ്വദേശി കുഞ്ഞിരാമൻ (65) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയാണ് കുഞ്ഞിരാമനെ ഷോക്കേറ്റ് മരിച്ച നിലയിൽ നാട്ടുകാർ കണ്ടത്. സംഭവത്തിൽ കെഎസ്ഇബിയുടെ അനാസ്ഥയാണെന്നാണ് നാട്ടുകാരുടെ പരാതി. ഉപയോഗശൂന്യമായ വൈദ്യുത കമ്പിയാണ് പൊട്ടിവീണതെന്നും പൊട്ടിവീണ ലൈനിലെ സപ്ലൈ കട്ട് ചെയ്യണമെന്ന് കെഎസ്ഇബിയെ അറിയിച്ചിരുന്നുവെന്നും വൈദ്യുതി പ്രവാഹം ഉണ്ടായിരുന്നത് അറിഞ്ഞില്ലെന്നും സ്ഥലം ഉടമ വേണുഎന്നാൽ ലൈനിലെ സപ്ലൈ കട്ട് ചെയ്‌തിരുന്നുവെന്നാണ് കെഎസ്‌ഇബിയുടെ വാദം. മറ്റ് ആരോ ആവശ്യത്തിനായി ലൈൻ കണക്ട് ചെയ്ത് ഉപയോഗിച്ചെന്നാണ് അധികൃതരുടെ വിശദീകരണം.ഷോക്കേറ്റ് മരിച്ച കുഞ്ഞിരാമന്റെ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.