ചട്ടംലംഘിച്ച് യുഡിഎഫ്; മസ്ജിദിൽ കയറി കൊടി വീശി പ്രവർത്തകർ.

കാസർഗോഡ് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് യുഡിഎഫ്. ഇന്നലെ നടന്ന കൊട്ടിക്കലാശത്തിൽ മസ്ജിദിൽ കയറി പ്രവർത്തകർ കൊടി വീശുകയായിരുന്നു. പടന്ന മൂസഹാജി മുക്ക് സലഫി മസ്ജിദിലാണ് യുഡിഎഫ് പ്രവർത്തകർ കയറിയത്. മുസ്ലിം ലീഗിൻ്റെയും ഐ എൻ ടിയുസിയുടെയും കൊടിയാണ് യുഡിഎഫ് പ്രവർത്തകർ വീശിയത്. കാസർഗോഡ് പലയിടങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണം വേളയിലും യുഡിഎഫ് പ്രവർത്തകർ നിരവധി ചട്ടലംഘനം നടത്തിയിരുന്നു.
മതം പറഞ്ഞ് വോട്ട് നേടാനുള്ള പ്രവർത്തനങ്ങളുൾപ്പെടയാണ് നടന്നത്. ഇതുമായി ബന്ധപ്പെട്ട് വനിതാ മുസ്ലീം ലീഗ് നേതാവിൻ്റെ വിദ്വേഷ പ്രസംഗം ഉൾപ്പെടെ പുറത്ത് വന്നിരുന്നു. വലിയ പ്രതിഷേധമാണ് ഇതിനെതിരെ ഉയർന്ന് വന്നത്. ഇതിനെതിരെ പരാതി ഉൾപ്പെടെ നൽകിയിരുന്നു.ഇതിന് ശേഷമാണ് ഇന്നലെ മസ്ജിദിൽ കയറി കൊടി വീശുകയും മറ്റും ചെയ്ത്. ഇത് തെരഞ്ഞെടുപ്പ് ചട്ടത്തിനെതിരാണ്. ഇതിനെതിരെ പരാതി കൊടുക്കാൻ ഒരുങ്ങുകയാണ് എൽഡിഎഫ്

