June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 4, 2026

ഭരണമാറ്റം വന്നാൽ മുഖ്യമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, തുടര്‍ ഭരണം കിട്ടിയാല്‍ പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയാകണം’; സംവിധായകൻ ഒമർ ലുലു

SHARE

കേരളത്തിന്‍റെ മുഖ്യമന്ത്രിയാവാന്‍ യോ​ഗ്യതയുള്ളവര്‍ രണ്ട് പേരെന്ന് സംവിധായകന്‍ ഒമര്‍ ലുലു. തുടര്‍ ഭരണം കിട്ടിയാല്‍ പിണറായി വിജയനും ഭരണമാറ്റം ഉണ്ടായാല്‍ പി കെ കുഞ്ഞാലിക്കുട്ടിയുമാണ് ആ സ്ഥാനത്തിന് യോ​ഗ്യരെന്ന് ഒമര്‍ ലുലു ഫേസ്ബുക്കിൽകുറിച്ചു.

എന്തുകൊണ്ട് കുഞ്ഞാലിക്കുട്ടിയുടെ പേര് താന്‍ പറയുന്നുവെന്നും ഒമര്‍ വിശദീകരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഒമര്‍ ലുലുവിന്‍റെ പോസ്റ്റ്. പ്രസ്തുത പോസ്റ്റിന് താഴെ അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളോടെ ആളുകള്‍ ചര്‍ച്ചയും ആരംഭിച്ചിട്ടുണ്ട്.

ഭാവിയിലെ കേരളത്തിന് രാഷ്ട്രീയ മിടുക്കും വികസന കാഴ്ചപ്പാടും വിദേശരാജ്യത്ത് അനുഭവസമ്പത്തും ഉള്ള ശക്തമായ ഒരു നേതാവ് തന്നെ വേണം മുന്നോട്ട് പോവാൻ. അത് പികെയോളം യോഗ്യത ഉള്ള മറ്റൊരു നേതാവ് ഇന്ന് യുഡിഎഫില്‍ ഇല്ലെന്നും ഒമർ ഫേസ്ബുക്കിൽ കുറിച്ചു