November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 18, 2026

പയ്യന്നൂർ ദേശീയപാതയിൽ മഹാരാഷ്‌ട്ര സ്വദേ ശിയായ സ്വർണവ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച ഒരു പ്രതികൂടി പിടിയിൽ.

SHARE

പയ്യന്നൂർ ദേശീയപാതയിൽ എടാട്ട് സർവി സ് റോഡിൽ മഹാരാഷ്‌ട്ര സ്വദേ ശിയായ സ്വർണവ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച് കാറും മുപ്പത് പവൻ സ്വർണവും ഒന്നരക്കോടി രൂപയും തട്ടിയെടു ത്ത കേസിൽ ഒരു പ്രതികൂടി പിടിയിൽ. മട്ടന്നൂർ കൊക്കയിലെ അശ്വതി നില യത്തിൽ കെ വി സുജി (29)യെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി നാട്ടിലെത്തിയപ്പോഴാണ് അന്വേ ഷണസംഘത്തിൻ്റെ വലയിൽ കുടുങ്ങിയത്. നേരത്തെ കാപ്പാക്കേ സിൽ ഇയാൾതടവിൽ കിടന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവം. തലശേരി ചിറക്കരയിൽ താമസിക്കുന്ന സ്വർണ വ്യാപാരി മഹാരാഷ്ട്ര സാംഗ്ലിയിലെ കുമാർ ജലന്തർ നിഗവും കുടും ബവും സഞ്ചരിച്ച കാർ എടാട്ട് സർവീസ് റോഡിൽ ഒന്നിലേറെ വാഹനങ്ങളിലെത്തിയ സംഘം പിന്തുടർന്നായിരുന്നു കവർ ച്ച. കുമാർ ജലിന്തർ നിഗം പെരി ന്തൽമണ്ണയിൽ എഎസ്പെ ഗോൾഡ് വർക്ക്സ് ഉടമയാണ്. ചിറക്കരയിൽ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി അശോക് യശ്വന്തിൻ്റെ ഉടമസ്ഥതയിലുള്ള താണ് തട്ടിയെടുത്ത കാർ.
സംഭവത്തിൽകണ്ണൂർ കല്യാശേരി പാറക്കടവ് അങ്കണ വാടിക്ക് സമീപം പി സനു സന്തോഷ് (42), മാലൂർ കുണ്ടേരി പൊയിലിലെ വി അശ്വ ന്ത് (25), ബിജെപി പ്രവർത്തകനായ
കണ്ണപുരം ചെറുകുന്ന് പൂങ്കാവിലെ കുട്ടു എന്ന ആരംഭൻ ഹൗസിൽ ജിജിൽ (38), ചൊക്ലി നിടുമ്പ്രത്തെ നുച്ചിക്കാടൻ്റവിട അഭിനവ് (35), മട്ടന്നൂർ ദേവർക്കാ ട്ടെ വി വി ജ്യോതിഷ് (33), മട്ടന്നൂർ പഴശിയി ലെ സൗരവ് നിവാസിൽ സൗരവ് സുനി (26), ചിറ്റാരിപ്പറമ്പ് മാനന്തേ രിയിലെ ശോഭനാനിവാസിൽ ടി.സുസ്മിത് (37), ചിറ്റാരിപറമ്പ വട്ടോ ളിയിലെ പി സായൂജ്(29), പൂവ ത്തിൻകീഴിലെ വി ജിഷ്ണു(28), ഉഴി ഞ്ഞാടെ എം സുന്ദരൻ(42) എന്നി വർ പ്രത്യേക അന്വേഷണസംഘ ത്തിൻ്റെ പിടിയിലായിരുന്നു.
കണ്ണൂർ റൂറൽ ജില്ല പൊലീസ് മേധാവിയുടെ മേൽനോട്ട ത്തിൽ പയ്യന്നൂർ ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘമാ ണ് പ്രതികളെ പിടികൂടിയത്. എഎസ്ഐമാരായ ശ്രീകാന്ത്, മോഹനൻ, നൗഫൽ അഞ്ചില്ല ത്ത്, എസ് സിപിഒ ജബ്ബാർ, അഷ്റഫ്, ജയദേവൻ, ഷിജി ത്ത്, ഷിജോയ് എന്നിവർ അന്വേഷണ സംഘത്തിൽ പങ്കെടുത്തു.

You may have missed