November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 18, 2026

പയ്യന്നൂർ കണ്ടോത്ത് പാചകവാതക ടാങ്കർ ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി; വൻ ദുരന്തം ഒഴിവായി.

SHARE

 

കണ്ടോത്ത് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട പാചകവാതക ടാങ്കർ ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി അപകടം. ഇന്ന് പുലർച്ചെ 4.45-ഓടെയാണ് സംഭവം. മംഗലാപുരത്ത് നിന്നും പാചകവാതകവുമായി (ഇൻഡെയ്ൻ) എത്തിയ ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തെ തുടർന്ന് ലോറിയുടെ ക്യാബിനകത്ത് കുടുങ്ങിപ്പോയ ഡ്രൈവറെ ഫയർഫോഴ്സ് എത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. പരിക്കേറ്റ ഡ്രൈവറെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുലർച്ചെ സമയമായതിനാൽ കടയിൽ ആളുകളില്ലാതിരുന്നതും ടാങ്കറിന് ചോർച്ചയില്ലാത്തതും വൻ ദുരന്തം ഒഴിവാക്കി. ടാങ്കറിൽ നിന്നും വാതക ചോർച്ചയില്ലെന്ന് ഫയർഫോഴ്സ് അധികൃതർ പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. അപകടത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും റോഡിൽ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. കൂടുതൽ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

You may have missed