ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ പ്ലാൻ ചെയ്യുന്നുണ്ടോ? എങ്കിൽ ഉറപ്പായും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

സ്വന്തമായൊരു വാഹനം എല്ലാവരുടെയും മോഹമാണ്. അതിനാൽത്തന്നെ കൂടുതൽ പരിശോധനകളും നിരീക്ഷണങ്ങളും നടത്തിയതിനുശേഷം മാത്രമേ ഒട്ടുമിക്കവരും വാഹനം വാങ്ങുകയുള്ളൂ. ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാനാണ് നിങ്ങൾ പ്ലാൻ ചെയ്യുന്നതെങ്കിൽ ചില കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിച്ചിരിക്കണം. നമ്മുടെ ആവശ്യങ്ങൾക്ക് അനുസരിച്ചായിരിക്കണം വാഹനങ്ങൾ തെരഞ്ഞെടുക്കേണ്ടത്. ഇലക്ട്രിക് സ്കൂട്ടറുകളായാലും കാറുകളായാലും അങ്ങനെ തന്നെയാണ്. ഒരു ദിവസം എത്ര ദൂരം സഞ്ചരിക്കണം, റോഡിന്റെ രീതി, ഗ്രാമ പ്രദേശമാണോ നഗരമാണോ ലഗേജ് എന്നിങ്ങനെയുള്ള കാര്യങ്ങൾ പരിഗണിച്ച ശേഷമായിരിക്കണം വാഹനങ്ങൾ വാങ്ങേണ്ടത്. ഉദാഹരണത്തിന് നിങ്ങൾക്ക് ഒരു ദിവസം പരമാവധി 50 കിലോമീറ്റർ ആണ് ഉപയോഗം വരുന്നത് എങ്കിൽ ഏകദേശം 100 കിലോമീറ്റർ ഐഡിസി റേഞ്ച് വാഗ്ദാനം ചെയ്യുന്ന മോഡൽ എടുത്താൽ മതിയായിരിക്കും. ഇനി കുടുംബമായി യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന സ്കൂട്ടർ ആണ് നോക്കുന്നതെങ്കിൽ തീർച്ചയായും ഫാമിലി സെഗ്മെന്റിലുള്ള മോഡലുകൾ പരിഗണിക്കണ്ടേതുണ്ട്. ഉപയോക്താവിന്റെ പ്രായവും വാഹനങ്ങൾ വാങ്ങുന്ന സമയം ശ്രദ്ധിക്കേണ്ടതാണ്.
കമ്പനി പറയുന്ന റേഞ്ച് മാത്രം വിശ്വസിക്കരുത്
ഒറ്റ ചാർജിൽ എത്ര കിലോമീറ്റർ സഞ്ചരിക്കാനാകും എന്നതാണ് റേഞ്ച്. എന്നാൽ കമ്പനികൾ പരസ്യപ്പെടുത്തുന്ന റേഞ്ചും യഥാർഥ ഉപയോഗത്തിൽ ലഭിക്കുന്ന റേഞ്ചും വ്യത്യസ്തമായേക്കാം.
റേഞ്ചിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ
-
- യാത്ര ചെയ്യുന്ന വേഗത.
- റോഡിന്റെ അവസ്ഥയും കയറ്റിറക്കങ്ങളും.
- യാത്രക്കാരുടെ ഭാരം.
- എസി പോലുള്ള അധിക സൗകര്യങ്ങൾ ഉണ്ടെങ്കിൽ അവയുടെ ഉപയോഗം.
- കാലാവസ്ഥയും ബാറ്ററിയുടെ അവസ്ഥയും.

