ഭർതൃമതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസിൽ പ്രതി കുറ്റക്കാരൻ.

തലശ്ശേരി: ഭർതൃമതിയായ യുവതിയുടെ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം പ്രതി യുവതിയെ കർണ്ണാടകത്തിലെ തുംങ്ക്യൂരിൽ നിന്നും കൂട്ടി കുറെ കാലം വിവിധ സ്ഥലങ്ങളിലായി നാടോടികള പോലെകൂടെ കൂട്ടി താമസിപ്പിച്ച് പിന്നീട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കിണറ്റിൽ തള്ളി എന്ന കേസിൽ പ്രതി കുറ്റക്കാരനാണെന്ന് ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് സി.ജെ. ഡെന്നി വിധിച്ചു.പ്രതിക്കുള്ള ശിക്ഷ കോടതി നാളെ പ്രഖ്യാപിക്കും. കൊലപതാകവുമായി ബന്ധപ്പെട്ടുള്ള കഥന കഥ പുറത്ത് വന്നതോടെ ഉയിര് എന്ന സിനിമയുടെ കഥയായി മാറുകയും ചെയ്തസംഭവുമാണിത്.
കർണ്ണാടക തുംങ്കൂർ തിമ്മരാജനഹള്ളിയിലെ പി.ആർ.മഞ്ജുനാഥ് (55) ആണ് കേസിലെ പ്രതി. തുങ്കുർ സ്വദേശിനിയും കൊല്ലപ്പെട്ട രാജുവിന്റെ ഭാര്യ ശോഭ ( 27 )യെയാണ് പ്രതി കൊലപ്പെടുത്തി ഇരിട്ടി ബസ്സ് സ്റ്റാന്റിനടുത്ത് കാട്ടുമാടം ഗോഡൗണിനടുത്ത് മമ്മു ഹാജിയുടെ ഉടമസ്ഥതയിലുള്ള ആൾ പാർപ്പില്ലാത്ത കിണറ്റിൽ തള്ളിയത്. 2017 ജനുവരി 14 ന് പുലർച്ചെയാണ് സംഭവം. എന്നാൽ ജനുവരി 21 നാണ് ജഡം കണ്ടെത്തിയതും. ഇരിട്ടിയിലെ ഒരു കടവരാന്തയിൽ രണ്ട് മക്കളോടൊപ്പം കിടന്നുറങ്ങുകയായിരുന്നു ശോഭ.പ്രതി ശോഭയുടെ ദേഹത്ത് കയറി ഇരുന്ന് കഴുത്ത് മറുക്കി ശ്വാസം മുട്ടിച്ച് ബോധം നശിച്ച ശേഷം കിണറ്റിൽ കൊണ്ട് പോയി ഇട്ടു എന്നാണ് കേസ്. ശോഭയുടെ അറ് വയസ്സായമകൾ സംഭവം കണ്ടതായും മൊഴിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കർണ്ണാടകയിൽ ഭാര്യ കാവ്യയുമായി കഴിയുകയായിരുന്ന പ്രതി മഞ്ജുനാഥ് ഇതിനിടയിൽ തുംങ്കൂർ മരളന ഹള്ളിയിൽഭർത്താവ് രാജുവിനൊപ്പം കഴിയുകയായിരുന്ന ശോഭയുമായി പരിചയപ്പെടുകയും ശോഭയുടെ ഭർത്താവ് രാജുവിനെ കൊലപ്പെടുത്തി മറവ് ചെയ്ത ശേഷം ശോഭയേയും കൂട്ടി കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ എത്തിയ ശേഷമാണ് ഇരിട്ടിയിൽ എത്തിയത്. സംഭവത്തിന് തലേ ദിവസം പ്രതിനാട്ടിലുള്ള ഭാര്യയെയും മകനെയും കാണാൻ പോവണമെന്ന് പറഞ്ഞപ്പോൾ ശോഭ എതിർക്കുകയും പോയാൽ ശോഭയുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കാര്യം പോലീസിൽ പറയുമെന്ന് പറഞ്ഞതാണ് കൊലക്ക് കാരണമായി ആരോപ്പിക്കുന്നത്. ശോഭയെ കൊലപ്പെടുത്തിയ ശേഷം പ്രതിഈ ബന്ധത്തിൽ ഉണ്ടായ രണ്ട് മക്കളെയും ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് കേസന്വേഷണം നടത്തിയ പോലീസ് ഓഫീസർ രണ്ട് കുട്ടികളെയും മുംബൈ യിൽ നിന്നും കണ്ടെത്തി സംരഷിച്ചു വരികയുമാണത്രെ.
വയത്തൂരിലെ ബിനോയ് തോമസ്സിന്റെ പരാതിയിലാണ് പോലീസ് പ്രഥമ വിവരം രേഖപ്പെടുത്തിയത്. പോലീസ് ഓഫീസർമാരായ ഷാജു തോമസ്, സുനിൽ കുമാർ, സുധീർ കല്ലൻ,അൻഷാദ്, സുനിത കുമാരി, സതി, പ്രേംനാഥ്, വിജിത,സബാസ്റ്റ്യൻ കെ.ജെ, എൻ. രാധാകൃഷ്ണൻ ഫോറൻസിക് സർജ്ജൻ ഡോ.എസ്.ഗോപാലകൃഷ്ണപിള്ള,അൻവർ സാദത്ത്, ഫാസിൽ കെ. തളിപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആയിരുന്ന പി.കെ.രമ തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ. പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ.പ്ലീഡർ അഡ്വ.കെ.അജിത്ത് കുമാർ ആണ് ഹാജരായത്.

