സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി സ: കെ.കെ. രാഗേഷിന്റെ പ്രസ്താവന.

SHARE

പയ്യന്നൂരിൽ ടി ഐ മധുസൂദനൻ നടത്തിയതായി പറയുന്ന പ്രസംഗത്തെ സിപിഐ എം ന്യായീകരിച്ചു എന്ന നിലയിൽ ചാനലുകൾ വാർത്തകൊടുത്തത് അത്യന്തം ഹീനമാണ്. ധനരാജ് കേസിൽ നിയമപരമായ നടപടി തുടരുമെന്നാണ് സിപിഐഎം-ന്റെ നിലപാട്. അതിൽ നിന്ന് ഒരുമാറ്റവും ഉണ്ടായിട്ടില്ല. മറിച്ചുള്ള ഒരു പ്രതികരണത്തേയും പാർടി അംഗീകരിക്കുന്നില്ല. പാർടി നിലപാടിനെ ദുർവ്യാഖ്യാനിക്കാനുള്ള മാധ്യമങ്ങളുടെ ശ്രമത്തെ ശക്തമായി അപലപിക്കുന്നു.

ടി ഐ മധുസൂദനൻ നടത്തിയ പ്രസംഗത്തെ പ്രധാന വിഷയമാക്കിയ വാർത്താമാധ്യമങ്ങൾ രണ്ടുദിവസം മുമ്പ് കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പരിപാടിയിൽ മുഖ്യമന്ത്രി വിഡി സതീശൻ നടത്തിയ കൊലവിളി പ്രസംഗത്തെ പൂർണമായും തമസ്‌കരിക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രിപദവിയിൽ ഇരിക്കുന്ന ഒരാൾ ‘ചോരയ്ക്ക് പകരം ചോര’യെന്ന് പൊതുവേദിയിൽ ആയിരക്കണക്കിന് ആളുകൾക്ക് മുന്നിൽ ആക്രോശിക്കുമ്പോൾ മാധ്യമങ്ങൾ കാണിക്കുന്ന മൗനം ഭയപ്പെടുത്തുന്നു. മറിച്ച് സിപിഐ(എം)നെതിരെ എന്തുകിട്ടിയാലും ഉറഞ്ഞുതുള്ളുന്ന മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെയാണ് തുറന്നുകാട്ടിയത്. ആ രീതിയിലുള്ള മാധ്യമ വിമർശനം ഇനിയും തുടരുകതന്നെ ചെയ്യും. കണ്ണൂരിൽ മുഖ്യമന്ത്രി നടത്തിയ ‘ചോരയ്ക്ക് പകരം ചോര’ എന്ന പ്രസ്താവന ചർച്ചചെയ്യണമെന്നും, ബോധപൂർവം സംഘടിതമായി വ്യാജവാർത്തകൾ നിർമ്മിച്ചുകൊണ്ട് പാർടിയെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നും മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു