ഇൻ്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ അഥവാ ഐ ആർ ഐ എ യുടെ ആദ്യ ഘട്ടം എട്ട് മാസത്തിനകം പൂർത്തീകരിക്കും: മന്ത്രി കെ മുരളീധരൻ

SHARE

കല്യാട് ഇൻ്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ അഥവാ ഐ ആർ ഐ എ യുടെ ആദ്യ ഘട്ടം എട്ട് മാസത്തിനകം പൂർത്തീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ പറഞ്ഞു. ഐ ആർ ഐ എ യുടെ കെട്ടിടം ഉദ്ഘാടനം സമുച്ചയവും ക്യാമ്പസും സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ ഘട്ടം പൂർത്തിയാകുന്നതിനൊപ്പം താമസ സൗകര്യങ്ങൾ, ക്യാൻ്റീൻ എന്നീ സൗകര്യങ്ങളും ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഐ ആർ ഐ എ യിലെത്തിയ മന്ത്രി കെ മുരളീധരൻ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ തൽസ്ഥിതികൾ കണ്ട് മനസിലാക്കി തുടർന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. എം എൽ എമാരായ വി കെ സനോജ്, അഡ്വ. ടി ഒ മോഹനൻ, മന്ത്രിയുടെ പി എസ് ഡോ. ഡി സുനിൽ, ആയൂവേദ വകുപ്പ് ഡയരക്ടർ ഡോ. പി ആർ ഇന്ദുകല, കണ്ണൂർ ഗവ. ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ പി അജിതകുമാരി ഐ ആർ ഐ എ ടെക്നിക്കൽ സ്പെഷ്യൽ ഓഫീസർ ഡോ. വി രാജ് മോഹൻ, എൽ എ ഡെപ്യൂട്ടി കലക്ടർ ജോഷോ ബെന്നറ്റ് ജോൺ ഇരിട്ടി തഹസിൽദാർ എൻ സീമ,ഐ ആർ ഐ എ തഹസീൽദാർ എ ജയൻ, സൈൻ്റിഫിക് ഓഫീസർ ഡോ ആർ  മനോജ്, കിറ്റ്കോ എംഡി ബി രാജേഷ്, പ്രൊജക്ട് മാനേജർ ബൈജു ജോൺ. എന്നിവർ പങ്കെടുത്തു.