October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 3, 2026

മാഹി ഹുസ്സൻ മൊട്ടയിൽ കാറും ബസും കൂട്ടിയിടിച്ച് ആലക്കോട് സ്വദേശി മരിച്ചു.

SHARE

രാവിലെ 7.30നാണ് അപകടം നടന്നത്.പരിക്കേറ്റവരെ തലശേരി സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നോവ കാറും ബസുമാണിടിച്ചത്.മരണപ്പെട്ടത് നടുവിൽ താവു കുന്ന് ജിസ്ന റോഡിൽ മണ്ണൂർ ഷാജി ജോസഫ്(64) ആണ്.കോഴിക്കോട് എയർപോർട്ടിൽ നിന്നും വരുന്ന സംഘമാണ് അപകടത്തിൽ പെട്ടത്.നടുവിൽ സ്റ്റാൻഡിൽ പിക്കപ്പ് വാൻ ഡ്രൈവറാണ് ഷാജി.കൂട്ടുകാരനെ കൂട്ടാനായി എയർപോർട്ടിൽ പോയി മടങ്ങുന്നതിനിടയിലാണ് അപകടം.നേരത്തെ പൊട്ടൻപ്ലാവിലായിരുന്നു ഷാജിയും കുടുംബവും താമസിച്ചിരുന്നത്.