പുസ്തക പ്രകാശനവും ഫിലിം പ്രദർശനവും

എടക്കാട്: കടമ്പൂരിലെ ഡോ. വി.പി ഷംനയുടെ പഠനകൃതി ‘കേരളീയാധുനികതയും അടൂരിന്റെ കാഴ്ചവഴികളും’ പ്രമുഖ ചലച്ചിത്ര പ്രവർത്തകൻ പി പ്രേമചന്ദ്രൻ (ഓപ്പൺ ഫ്രെയിം) പ്രകാശനം ചെയ്തു. ഗവ. ബ്രണ്ണൻ കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. എ വത്സലൻ ആദ്യപ്രതി ഏറ്റുവാങ്ങി. എടക്കാട് പബ്ലിക് ലൈബ്രറി ഹാളിൽ നടന്ന പരിപാടിയിൽ ഡോ. എം ലിനീഷ് അധ്യക്ഷനായി. ഡോ. സ്മിത പന്ന്യൻ പുസ്തകം പരിചയപ്പെടുത്തി. സതീശൻ മോറായി, എം.കെ മറിയു, ഡോ. വി.പി ഷംന എന്നിവർ സംസാരിച്ചു. എടക്കാട് ഫിലിം സൊസൈറ്റി ഡയരക്ടർ ടി.വി വിശ്വനാഥൻ സ്വാഗതം പറഞ്ഞു. തുടർന്ന് അടൂർ ഗോപാലകൃഷ്ണന്റെ ചിത്രം ‘നാല് പെണ്ണുങ്ങൾ’ പ്രദർശിപ്പിച്ചു.

