October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 3, 2026

പൊന്നാനിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചു കയറി; മൂന്ന് പേര്‍ക്ക് പരിക്ക്

SHARE

പൊന്നാനി: മലപ്പുറം പൊന്നാനിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചു കയറി മൂന്ന് പേര്‍ക്ക് പരിക്ക്. പൊന്നാനി എ വി ഹൈസ്‌കൂളിലെ മൂന്ന് പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു.ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം നടന്നത്. നിയന്ത്രണം തെറ്റിയ കാര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കാര്‍ അമിതവേഗത്തിലായിരുന്നില്ലെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആദ്യം പൊന്നാനി താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. വിദ്യാര്‍ത്ഥികളുടെ പരിക്ക് ഗുരുതരമല്ല.