October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 4, 2026

മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണന; എൽഡിഎഫിൻ്റെ രാപ്പകൽ സമരം തുടങ്ങി

SHARE

മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനക്കെതിരെ ദില്ലിയിൽ എൽഡിഎഫ്‌ വയനാട്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന  രാപ്പകൽ സമരം തുർങ്ങി. പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിലേക്കാണ് ഇന്നും നാളെയും പ്രതിഷേധം സംഘടിപ്പിക്കുന്നത്.

അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ,എംപിമാരായ ഡോ.ജോൺ ബ്രിട്ടാസ്, വി. ശിവദാസൻ, എൽഡിഎഫ് വയനാട് ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ, വയനാട് സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ്, സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു എന്നിവരടക്കം എൽഡിഎഫ് നേതാക്കളാണ് സമരത്തിന് നേതൃത്വം നൽകുന്നത്.വയനാട്ടിലെ ദുരന്തനിവാരണത്തിന്‌ സംസ്ഥാനം ആവശ്യപ്പെട്ട 2000 കോടി രൂപ അനുവദിക്കുക, ദുരന്തബാധിതരുടെ കടം എഴുതിതള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ്‌  പ്രക്ഷോഭം. ദുരന്തബാധിതർ ഉൾപ്പെടെ 165 വളന്റിയർമാർ സമരത്തിൽ പങ്കാളികളാകുന്നുണ്ട്.