October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 4, 2026

തലസ്ഥാനത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി വീട്ടിൽ മരിച്ച നിലയിൽ; കഴുത്തിലും കാലിലും നീല നിറത്തിലെ പാടുകൾ, ദുരൂഹത

SHARE

തിരുവനന്തപുരം: തലസ്ഥാനത്ത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. നരുവാമൂട് ചിന്മയ സ്കൂളിലെ അലോക് നാഥാണ് മരിച്ചത്. രാവിലെ കിടപ്പുമുറിയിൽ മരിച്ചു കിടക്കുന്നതാണ് വീട്ടുകാർ കണ്ടത്. കഴുത്തിലും കാലിലും നീല നിറത്തില്‍ പാടുകളുണ്ട്. ഷോക്കേറ്റ് മരിച്ചതാണെന്നാണ് ഉയരുന്ന സംശയം.

പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വെങ്ങാനൂർ വില്ലേജ് ഓഫീസിന് സമീപത്തെ വീട്ടിലാണ് സംഭവം. ഇന്ന് രാവിലെ 7 മണിക്കാണ് സംഭവം നടന്നത്. മൊട്ടമൂട് ചിന്മയ സ്കൂളിലെ വിദ്യാർത്ഥിയാണ് അലോകനാഥൻ.

ഏത് രീതിയിലാണ് മരണം സംഭവിച്ചതെന്ന് പൊലീസിന് കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.