September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 24, 2026

സി പി ഐ നേതാവ് പി പളനിവേൽ അന്തരിച്ചു

SHARE

സി പി ഐ നേതാവ് പി പളനിവേൽ അന്തരിച്ചു. മുൻ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഇന്ന് പുലർച്ചെ ആറുമണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. കിഡ്നി രോഗബാധയെ തുടർന്ന് രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കുകയാണ് മരണം.ഇടുക്കി തോട്ടം തൊഴിലാളി നേതാവും സി പി ഐ ഇടുക്കി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമാണ് പി പളനിവേൽ. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പളനിവേൽ ദേവികുളം എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു. തോട്ടം തൊഴിലാളികളുടെ നിരവധി അവകാശ സമരങ്ങൾക്ക് നേതൃത്വം നൽകി.

മൃതദേഹം വെള്ളി രാവിലെ മുതൽ ഒന്നു വരെ മൂന്നാർ സിപിഐ ഓഫീസിൽ പൊതുദർശനത്തിന് വെക്കും. ഭാര്യ: ജബഖനി. മക്കൾ: മുരുകനന്ദൻ (ബാലു), ജയലക്ഷ്മി, വി സോനന്ദിനി.

പി പളനിവേൽ അന്തരിച്ചതിനെ തുടർന്ന് സി പി ഐ ഇടുക്കി ജില്ലാ സമ്മേളനം മാറ്റിവച്ചു. സി പി ഐ ഇടുക്കി ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കാനിരുന്നതാണ്. സമ്മേളനം 19-ാം തീയതി ആരംഭിക്കും.