September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 25, 2026

കല്യാണം ക്ഷണിക്കാനെത്തിയപ്പോൾ നായ കുരച്ചുചാടി; ഭയന്ന് കിണറ്റില്‍ വീണ് 60കാരൻ.

SHARE

കല്യാണം ക്ഷണിക്കാനായി പോയ 60 കാരന് കിണറ്റില്‍ വീണ് പരിക്ക്. വെമ്പുവയലിലെ കോയാടന്‍ രാജനാണ് തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെ പയ്യാവൂരിലെ കിണറ്റില്‍ വീണത്. ഇയാളുടെ കൈക്ക് പരിക്കേറ്റു. കല്യാണം ക്ഷണിക്കാന്‍ പോയ വീട്ടിലെ നായ കുരച്ചുചാടിയപ്പോള്‍ പേടിച്ച് കാല്‍വഴുതി അടുത്തുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. ആള്‍മറയുള്ള കിണറായിരുന്നുവെങ്കിലും നായ കുരച്ച് ചാടിയപ്പോള്‍ അബദ്ധത്തില്‍ കാല്‍ വഴുതുകയായിരുന്നു.കിണറ്റില്‍ നാലടിയോളം വെള്ളമുണ്ടായിരുന്നു. പയ്യാവൂര്‍ പൊലീസും സ്ഥലത്തുണ്ടായിരുന്ന കെഎസ്ഇബി ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഇരിട്ടിയില്‍ നിന്നെത്തിയ അഗ്നി രക്ഷാസേനാ ഉദ്യോഗസ്ഥരാണ് കയര്‍ കിണറ്റിലിറക്കി രാജനെ പുറത്തെത്തിച്ചത്. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം രാജനെ പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.