October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 3, 2026

വള്ളിത്തോട് പെരിങ്കരിയിൽ കടന്നൽ കുത്തേറ്റ് വയോധിക മരിച്ചു.

SHARE

 

ഇരിട്ടി:കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
വള്ളിത്തോട് പെരിങ്കരിയിലെ കുഴിക്കണ്ടത്തിൽ ഹൗസിൽ കെ. ജാനകി (92) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ 9 മണിയോടെ വീടിനു മുന്നിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്.ഉടൻ ബന്ധുക്കളും നാട്ടുകാരും ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നു രാവിലെ 6 മണിയോടെ മരണപ്പെടുകയായിരുന്നു.
ഭർത്താവ്: പരേതനായ കുഴിക്കണ്ടത്തിൽ ഗോപാലൻ
മക്കൾ: ശിവൻ, മിനി ,ജയൻ, ബിജു, ബിനു
മരുമക്കൾ: തങ്കമ്മ (വയനാട്), ഹരി (വിളമന), കുമാരി, മിനി, സ്മിത
സംസ്ക്കാരം: ഞായറാഴ്ച രാവിലെ 10 മണിക്ക് കോളിക്കടവ് പായം പഞ്ചായത്ത് പൊതുശ്മശാനത്തിൽ