October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 2, 2026

ഭരണ പരിഷ്കാര കമ്മീഷൻ പദവി ആലങ്കാരികമെന്ന ഖ്യാതി മാറ്റും; അടൂർ പ്രകാശിന്റെ വിമർശനത്തിൽ പ്രയാസമില്ല; എംകെ മുനീർ.

SHARE

ഭരണ പരിഷ്കാര കമ്മീഷൻ പദവി ആലങ്കാരികമെന്ന ഖ്യാതി മാറ്റുമെന്ന് നിയുക്ത ചെയർമാൻ എംകെ മുനീർ. കമ്മീഷന്റെ പ്രവർത്തനങ്ങൾ സമൂഹത്തെ ബോധ്യപ്പെടുത്തും. മുൻപ് വേണ്ട ഇടപെടലുകൾ നടക്കാത്തത് കൊണ്ടാണ് ആലങ്കാരിക പദവി എന്ന വിമർശനം ഉയരുന്നത്. തന്റെ നിയമനം മന്ത്രിസഭാ തീരുമാനമെന്നും അടൂർ പ്രകാശിന്റെ വിമർശനത്തിൽ പ്രയാസം ഇല്ലെന്നും എംകെ മുനീർ  പ്രതികരിച്ചു.കമ്മീഷന്റെ പ്രവർത്തനങ്ങൾ സമൂഹത്തെ ബോധ്യപ്പെടുത്തുമെന്ന് എംകെ മുനീർ പറഞ്ഞു. മുൻപ് അത് നടക്കാത്തത് കൊണ്ടാണ് ആലങ്കാരിക പദവി എന്ന വിമർശനം. പിണറായി സർക്കാർ കമ്മീഷനെ അവഗണിച്ചുവെന്ന് അദേഹം കുറ്റപ്പെടുത്തി. വി.എസിന്റെ കാലത്ത് 14 റിപ്പോർട്ടുകൾ സമർപ്പിച്ചു. പക്ഷെ അന്നത്തെ ഗവണ്മെന്റ് കമ്മീഷൻ റിപോർട്ട് പുറത്ത് വിട്ടില്ല. മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തം ആയിരുന്നു അത്. കമ്മീഷൻ ശുപാർശകൾ മന്ത്രിസഭ തീരുമാനം എന്ന പോലെ നടപ്പാക്കി. അത് ചെയ്യാതിരുന്നത് കൊണ്ടാണ് എന്തിനാണ് ഭരണപരിഷ്കാര കമ്മീഷൻ എന്നാ രീതിയിൽ ജനങ്ങൾ ചിന്തിച്ചതെന്ന് അദേഹം പറഞ്ഞു.ഭരണപരിഷ്കരണത്തിന് മറ്റ് പദവികളേക്കാൾ പ്രാധാന്യം ഉണ്ടെന്ന് എംകെ മുനീർ പറഞ്ഞു. ബിജെപിയെയും എംകെ മുനീർ വിമർശിച്ചു. ബിജെപി പറയുന്നത് പോലെ മുസ്ലിം ലീഗിന് പ്രവർത്തിക്കാൻ ആകില്ല. അയിത്തം കല്പിച്ചു മാറ്റി നിർത്താൻ ഇത്‌ പഴയകാലം അല്ല. ഓരോ പാർട്ടിക്കും എന്ത് കൊടുക്കണം എന്ന് തീരുമാനിക്കേണ്ടത് ജയിച്ച മുന്നണി. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിടെ തിട്ടൂരത്തിനു അനുസരിച്ച് പ്രവർത്തിക്കുന്ന പാർട്ടി അല്ല മുസ്ലിം ലീഗെന്ന് അദേഹം പറഞ്ഞു.