എള്ളരിഞ്ഞി കൾച്ചറൽ സെന്റർ, ശ്രീകണ്ഠാപുരം ഓണാഘോഷവും കുടുംബ സംഗമവും

എള്ളരിഞ്ഞി കൾച്ചറൽ സെന്റർ ശ്രീകണ്ഠാപുരത്തിന്റെ ഈ വർഷത്തെ കുടുംബ സംഗമവും ഓണാഘോഷവും നടത്തി. ക്ലബ്ബ് പ്രസിഡന്റ് സി മോഹനന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് സാമൂഹ്യ പ്രവർത്തകൻ കെ പി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി കെ വി പ്രശാന്ത് വാർഷിക റിപ്പോർട്ടും, ക്ലബ്ബ് ട്രഷറർ ഇ വി ഗണേശൻ വാർഷിക വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കെ ഓ മോഹനൻ നമ്പ്യാർ, കെ വി ഗോപി, ഇ കെ പങ്കജവല്ലി , പത്മിനി ഗംഗാധരൻ, സുമ ഗോപി തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ആഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ പങ്കെടുത്തവർക്കുള്ള ഉപഹാര വിതരണം ക്ലബ്ബ് പ്രസിഡന്റ് സി മോഹനൻ നിർവഹിച്ചു. കെ വി പ്രശാന്ത് സ്വാഗതവും, ഇ വി ഗണേശൻ നന്ദിയും പറഞ്ഞു.
നിരവധി കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു. തുടർന്ന് ഓണസദ്യയും ഉണ്ടായിരുന്നു.


